കേരളത്തിലെ വോട്ടര്‍മാര്‍ ചൂലെടുത്ത് ശുദ്ധീകരിക്കാന്‍ ഇറങ്ങിയാല്‍ എല്ലാ പാര്‍ട്ടികളിലെയും നേതാക്കള്‍ അടി കൊള്ളേണ്ടി വരുമെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ്. മാധ്യമങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ രാജ്യത്ത് സായുധ വിപ്ളവവും അതിക്രമങ്ങളും ഉണ്ടാകുമായിരുന്നു. അതേമസമയം ദൃശ്യമാധ്യമ രംഗത്ത് അപചയങ്ങളും സംസ്കാരശൂന്യതയും വര്‍ധിച്ചു വരികയാണെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.കേരളത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നിയമ നിര്‍മാണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Comments