പദവി ദുരുപയോഗം ചെയ്ത കെ.കെ. ലതിക എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്ന് റെവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി ആവശ്യപ്പെട്ടു.
കുറ്റവാളികളെ സഹായിച്ച എം.എല്‍.എക്ക് സ്ഥാനത്ത് തുടരാനുള്ള അര്‍ഹതയില്ലെന്ന് ആര്.എം.പി സെക്രട്ടറി എന്‍. വേണു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജയിലില്‍ കൊടി സുനി അടക്കമുള്ള പ്രതികള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പുറത്തേക്ക് കടത്തിയത് ലതികയാണെന്ന് സംശയമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
Comments