You are Here : Home / News Plus

ആറന്മുള വിമാനത്താവളം: സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

Text Size  

Story Dated: Monday, December 09, 2013 06:17 hrs UTC

ആറന്മുള വിമാനത്താവള പദ്ധതി സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ആറന്മുള ക്ഷേത്രത്തിന്റെ ഘടനയില്‍ മാറ്റം വേണമെന്ന റിപ്പോര്‍ട്ടിലാണ് നടപടി. ഇതിനായി ഹൈക്കോടതി അഭിഭാഷകനെ കമ്മീഷനായി നിയോഗിച്ചു. കെജിഎസ് ഗ്രൂപ്പിന്റെ ആറന്മുള വിമാനത്താവളത്തിനായി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തെ ബാധിക്കുന്ന കാര്യങ്ങളുണ്ടെന്ന് ദേവസ്വം ഓംബുഡ്‌സ്മാന്‍ കണ്ടെത്തിയിരുന്നു. വിമാനത്താവളത്തിനായി ക്ഷേത്രത്തിന്റെ കൊടിമരത്തിന്റെ ഉയരം കുറക്കണമെന്നും ഗോപുര വാതിലിന്റെ ഘടനമാറ്റണമെന്നും പറയുന്നത് അസാദ്ധ്യമാണെന്നു കാട്ടിയാണ് ഓംബുഡ്‌സ്മാന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനോട് വിശദീകരണം തേടിയത്. ഇക്കാര്യത്തില്‍ വിശദമായ സത്യാവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.