You are Here : Home / News Plus

സൂര്യനെല്ലി കേസ് പരിഗണിക്കുന്നതില്‍ നിന്ന് ഡിവിഷന്‍ ബെഞ്ച് പിന്‍മാറി

Text Size  

Story Dated: Tuesday, December 10, 2013 06:35 hrs UTC

 

സൂര്യനെല്ലി കേസില്‍ കീഴ്കോടതിയുടെ നടപടിയെ വിമര്‍ശിച്ച് ഹൈകോടതി നിരീക്ഷണം വന്ന് ദിവസങ്ങള്‍ക്കകം കേസിന് തിരിച്ചടി. സൂര്യനെല്ലി കേസ് പരിഗണിക്കുന്നതില്‍ നിന്ന് ഹൈകോടതിയുടെ ഡിവിഷന്‍ ബെഞ്ച് പിന്‍മാറി. പി.ജെ കുര്യന്റെപങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേസിലെ ഇരയായ പെണ്‍കുട്ടി നല്‍കിയ ഹരജി കഴിഞ്ഞ ആഴ്ച ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന് കൈമാറിയിരുന്നു. സ്ത്രീപീഡന കേസിനെതിരെ വാദം കേള്‍ക്കുന്ന പ്രത്യേക ബെഞ്ചാണ് പിന്‍മാറിയത്. കേസിലെ മറ്റു പ്രതികള്‍ക്കെതിരില്‍ ഇപ്പോള്‍ വിസ്താരം നടക്കുന്നതിനാല്‍ അതു കഴിഞ്ഞതിനുശേഷം ഇക്കാര്യം പരിഗണിക്കാം എന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെവിശദീകരണം.

ഹരജി പരിഗണനക്കെടുത്ത ദിവസം നേരത്തെ ഹരജി തള്ളിയ തൊടുപുഴ സെഷന്‍സ് കോടതിയെ ഹൈകോടതി വിമര്‍ശിച്ചിരുന്നു. കേസില്‍ പെണ്‍കുട്ടിയുടെ വാദം കേള്‍ക്കാന്‍ തയ്യാറാവാത്ത സെഷന്‍സ് കോടതി ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈകോടതിയുടെ വിമര്‍ശം. ഈ ആവശ്യവുമായി പെണ്‍കുട്ടി സുപ്രീംകോടതി വരെ പോയി മടങ്ങിയെന്നും ഹൈകോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹരജി പുതുതായി പരിഗണിക്കേണ്ട ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന്റെ പിന്‍മാറ്റം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.