ബി.ജെ.പി പ്രവര്ത്തകന് വിനോദ്കുമാര്‍ കൊല്ലപ്പെട്ട കേസില്‍ ഒന്നാം പ്രതിയായ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍. ഡി.വൈ.എഫ്.ഐ സംസ്ഥാന എക്സുക്യുട്ടീവ് അംഗം പി. സന്തോഷ്കുമാറിനെ തിങ്കളാഴ്ച രാത്രി വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തു. കേസില്‍ പൊലീസ് തിരയുന്ന എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി സരിന് ശശി ഒളിവിലാണ്. ഡി.വൈ.എഫ്.ഐ. പയ്യന്നൂര്‍ ബ്ളോക്ക് പ്രസിഡന്റ് എ. വി.രഞ്ജിത്തിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഡിസംബര്‍ ഒന്നിനാണ് ജയകൃഷ്ണന് മാസ്റ്റര്‍ അനുസ്മരണത്തില്‍ പങ്കെടുക്കാന്‍ പോകവേ വിനോദ് കുമാര്‍ കുത്തേറ്റ് മരിച്ചത്.
Comments