You are Here : Home / News Plus

ലതികയുടെ ജയില്‍ സന്ദര്‍ശനത്തില്‍ ദുരൂഹതയില്ല -പൊലീസ്

Text Size  

Story Dated: Tuesday, December 10, 2013 07:35 hrs UTC

ടി.പി വധക്കേസിലെ പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നയുടന്‍ കെ. കെ ലതിക എം.എല്‍.എ നടത്തിയ ജയില്‍ സന്ദര്‍ശനത്തില്‍ ദുരൂഹതയില്ളെന്ന് പൊലീസ്. ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ സംശയകരമായി ഒന്നുമില്ല. സന്ദര്‍ശന വേളയില്‍ ഭര്‍ത്താവായ പി. മോഹനന്‍ മാസ്റ്റര്‍ക്ക് വസ്ത്രങ്ങള്‍ മാത്രമാണ് ലതിക കൈമാറിയതെന്നും മോഹനന്‍ മാസ്റ്റര്‍ തിരിച്ചൊന്നും നല്‍കിയിരുന്നില്ളെന്നും വെല്‍ഫയര്‍ ഓഫീസര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ടി.പി വധക്കേസിലെ വിചാരണ തടവുകാരനാണ് സി.പി.എം നേതാവായ പി. മോഹനന്‍ മാസ്റ്റര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.