ദല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ബി.ജെ.പിയെ പിന്തുണക്കില്ളെന്ന് ആം ആദ്മി പാര്‍ട്ടി തലവന്‍ അരവിന്ദ് കെജ്രിവാള്. ഇക്കാര്യത്തില്‍ ഒരു ചോദ്യത്തിന്‍്റെ തന്നെ ആവശ്യമില്ളെന്നും അദ്ദേഹം പറഞ്ഞു. തന്‍്റെ സഹപ്രവര്ത്തകന് പ്രശാന്ത് ഭൂഷണിന്്റേതായി വന്ന പ്രസ്താവനയെ നിഷേധിച്ച കെജ്രിവാള് അത് പാര്‍ട്ടിയുടേതല്ളെന്നും പ്രശാന്തിന്‍്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും പറഞ്ഞു.
ലോക്പാല്‍ പാസാക്കുമെന്നും ഭരണത്തില്‍ താഴെ തട്ടിലുള്ള ജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി ജനസഭകള്‍ രൂപീകരിക്കുമെന്നും ഉറപ്പ് നല്കുകയാണെങ്കില് ബി.ജെ.പിയെ പുറത്തു നിന്ന് പിന്തുണക്കാമെന്ന് നേരത്തെ പ്രശാന്ത് ഭൂഷണ് പറഞ്ഞിരുന്നു. ഇത് പാര്‍ട്ടിക്കകത്തും പുറത്തും ആശയക്കുഴപ്പം ഉണ്ടാക്കിയ സാഹചര്യത്തില്‍ ആണ് പ്രതികരണവുമായി കെജ്രിവാള് വന്നത്.
Comments