മെഷീന്‍ റീഡബ്ള്‍ അല്ലാത്ത (കൈപ്പടയില്‍ എഴുതിയ) പാസ്പോര്‍ട്ടുകള്‍ 2015 നവംബര്‍ 15നകം പിന്‍വലിക്കാന്‍ ഇന്‍റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ തീരുമാനിച്ചു. ഇത്തരം പാസ്പോര്‍ട്ടുകളുമായി സഞ്ചരിക്കുന്നവര്‍ക്ക് വിദേശ സര്‍ക്കാറുകള്‍ വിസ നല്‍കാതിരിക്കുകയും രാജ്യത്തേക്ക് പ്രവേശം നിഷേധിക്കുകയോ ചെയ്തേക്കുമെന്നും പാസ്പോര്‍ട്ട് ഓഫിസ് അധികൃതര്‍ അറിയിച്ചു. കൈയാല്‍ എഴുതപ്പെട്ട്, ഫോട്ടോ ഒട്ടിച്ച പാസ്പോര്‍ട്ടുകള്‍ മെഷീന്‍ റീഡബ്ള്‍ അല്ലാത്തവ ആയാണ് കണക്കാക്കുന്നത്. 20 വര്‍ഷ കാലാവധിയുള്ള പാസ്പോര്‍ട്ടുകളും ഈ വിഭാഗത്തില്‍ വരും. 2001 മുതലാണ് കേന്ദ്ര സര്‍ക്കാര്‍ മെഷീന്‍ റീഡബ്ളായ പുതിയ പാസ്പോര്‍ട്ടുകള്‍ നല്‍കിത്തുടങ്ങിയത്. കൈയാല്‍ എഴുതപ്പെട്ട പാസ്പോര്‍ട്ടും 20 വര്‍ഷം കാലാവധിയുള്ള പാസ്പോര്‍ട്ടും കൈവശം ഉള്ളവര്‍ ഇന്‍റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ പുതിയ പാസ്പോര്‍ട്ടിനായി അപേക്ഷ നല്‍കണമെന്ന് റീജനല്‍ പാസ്പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു.
Comments