You are Here : Home / News Plus

സാന്‍റിയാഗോ മാര്‍ട്ടിന് ലൈസന്‍സ്: ബി.ജെ.പി കൗണ്‍സിലറെ സസ്പെന്‍ഡ് ചെയ്തു

Text Size  

Story Dated: Wednesday, December 11, 2013 06:37 hrs UTC

 

സാന്‍റിയാഗോ മാര്‍ട്ടിന്റെ ലോട്ടറി കമ്പനിക്ക് ലൈസന്‍സ് നല്‍കാന്‍ സമ്മര്‍ദം ചെലുത്തിയ പാലക്കാട് നഗരസഭയിലെ ബി.ജെ.പി കൗണ്‍സിലര്‍ക്ക് സസ്പെന്‍ഷന്‍. ഗുരുജി നഗര്‍ അക്ഷയയില്‍ വി. നടേശനെയാണ് പാര്‍ട്ടിയില്‍ നിന്ന് സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍ സസ്പെന്‍ഡ് ചെയ്തത്.

സംഭവം വിവാദമായതോടെ പാര്‍ട്ടി നടേശനോട് വിശദീകരണം തേടിയിരുന്നു. സംഭവത്തില്‍ തെറ്റ് പറ്റിയതായി നടേശന്‍ വിശദീകരണം നല്‍കി. വിശദീകരണം തൃപ്തികരമല്ളെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി.

വടക്കന്തറ വാര്‍ഡ് കൗണ്‍സിലര്‍ നടേശന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ലോട്ടറി കമ്പനി മാനെജര്‍ കണ്ണന്‍ 2013 ഒക്ടോബര്‍ 10ന് പാലക്കാട് നഗരസഭയില്‍ നിന്ന് ലൈസന്‍സ് തരപ്പെടുത്തിയത്. ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകനാണ് കണ്ണന്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.