പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഹൈകമാന്‍ഡ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംബന്ധിക്കുന്നതിന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ബുധനാഴ്ച വൈകുന്നേരം ദല്‍ഹിക്ക് തിരിക്കും.
12ന് നടക്കുന്ന യോഗത്തിലേക്ക് പി.സി.സി അധ്യക്ഷന്മാരെയും സി.എല്‍.പി ലീഡര്‍മാരെയും ആണ് ക്ഷണിച്ചിരിക്കുന്നത്. 12ന് കൊല്ലം ജില്ലയില്‍ ജനസമ്പര്‍ക്ക പരിപാടി നടക്കുന്നതിനാല്‍ മുഖ്യമന്ത്രി അസൗകര്യം അറിയിച്ചിട്ടുണ്ട്. പകരം 24ന് അദ്ദേഹം ദല്‍ഹിയിലത്തെി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡം സംബന്ധിച്ച് 12ന് നടക്കുന്നയോഗത്തില്‍ ചര്‍ച്ചയാകും.
Comments