നാല് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വന്‍ തിരിച്ചടി നേരിട്ട കോണ്‍ഗ്രസ് പാഠം പഠിക്കണമെന്ന് മുസ്ലിംലീഗ് മുഖപത്രം ചന്ദ്രിക. "ഉണരുവാന്‍ മനസുള്ളവര്‍ക്ക് തിരിച്ചുവരാം" എന്ന തലക്കെട്ടില്‍ ലീഗ് നേതാവ് കെ.എന്‍.എ ഖാദര്‍ എം.എല്‍.എ എഴുതിയ ലേഖനത്തിലാണ് വിമര്‍ശം നടത്തിയിട്ടുള്ളത്.
തെരഞ്ഞെടുപ്പില്‍ ഒരു നയവും ഭരണത്തില്‍ വരുമ്പോള്‍ മറ്റൊരു നയവും എന്ന നിലപാട് പാടില്ലെന്ന് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കൂടുതല്‍ ആത്മവിശ്വാസം പ്രകടിപ്പിക്കണം. ഭരണകക്ഷിയിലെ അനൈക്യവും അലസതയും പ്രതിപക്ഷത്തിന് ഗുണം ചെയ്യുമെന്നും ലേഖനത്തില്‍ വിവരിക്കുന്നു.
സംഘടനാപരമായ ദൗര്‍ബല്യങ്ങളില്‍ നിന്നും കോണ്‍ഗ്രസ് പാര്‍ട്ടി കരകയറണം. പ്രവര്‍ത്തന ശൈലിയിലുണ്ടാകുന്ന പോരായ്മകള്‍ പരിഹരിക്കണം. നയപരമായ വിഷയങ്ങളില്‍ കൂടുതല്‍ ജനകീയ കാഴ്ചപ്പാട് പുലര്‍ത്തണം. മതേതരത്വത്തോടുള്ള കോണ്‍ഗ്രസിന്റെ പ്രതിബദ്ധത സംശയാതീതമായി രാജ്യത്തെ ജനങ്ങളെ ബാധ്യപ്പെടുത്തണം. പാര്‍ട്ടിക്കുള്ളിലോ പുറത്തോ ഉള്ള അഴിമതിക്കാരോട് സന്ധി ചെയ്യരുതെന്നും ലേഖനത്തില്‍ ആവശ്യപ്പെടുന്നു.
Comments