ഇന്ത്യ വിക്ഷേപിച്ച മംഗള്‍യാന്‍ പേടകത്തിന്റെ ചൊവ്വാ ഭ്രമണപഥത്തിലേക്കുള്ള ആദ്യ ഗതിമാറ്റം വിജകരം. രാവിലെ ആറരയോടെ ബംഗളൂരു ഇസ്ട്രാക്കിലെ ശാസ്ത്രജ്ഞരാണ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. 22 ന്യൂട്ടന്‍ എന്‍ജിന്‍ 44 സെക്കന്‍റ് പ്രവര്‍ത്തിപ്പിച്ചാണ് പേടകത്തിന്റെ പ്രയാണത്തില്‍ മാറ്റം വരുത്തിയത്. ഇതോടെ പേടകത്തിന്റെ വേഗത സെക്കന്‍റില്‍ 7.6 മീറ്ററായി. മംഗള്‍യാന്‍ ഇപ്പോള്‍ ഭൂമിയില്‍ നിന്ന് 30 ലക്ഷം കിലോമീറ്റര്‍ അകലെയാണ്.
ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് പൂര്‍ണമായി മാറി സൗര ഭ്രമണപഥത്തില്‍ പ്രവേശിച്ച ശേഷം ആദ്യമായാണ് പേടകത്തിന്റെ ദിശയിലും വേഗത്തിലും മാറ്റം വരുത്തുന്നയത്. ഇന്നത്തെ ഗതി മാറ്റത്തിലൂടെ പേടകം ചൊവ്വായോട് അടുത്ത ദൂരം പെരിജി 500 കിലോമീറ്ററിലും ഏറ്റവും അകലെയുള്ള ദൂരം അപ്പോജി 80,000 കിലോമീറ്ററിലും സ്ഥിതി ചെയ്യുന്ന ഭ്രമണപഥത്തിലേക്ക് മാറും.
Comments