തെലങ്കാന സംസ്ഥാനം രൂപവത്കരിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് കേന്ദ്രസര്‍ക്കാറിനെതിരെ കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തിന് 84 എം.പിമാരുടെ പിന്തുണയുണ്ടെന്ന് തെലുഗുദേശം പാര്‍ട്ടി. നോട്ടീസ് പരിഗണിക്കുന്നത് സ്പീക്കര്‍ മീരാകുമാര്‍ ബുധനാഴ്ചത്തേക്ക് മാറ്റിയിരുന്നു.സര്‍ക്കാര്‍ വീണാല്‍ തെലങ്കാന ബില്‍ പാര്‍ലമെന്റ് പരിഗണിക്കില്ളെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസുകാരായ ആന്ധ്ര എം.പിമാര്‍ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. തെലങ്കാനയില്‍ പ്രതിഷേധിച്ച് സ്ഥാനം രാജിവെച്ച കോണ്‍ഗ്രസ് എം.പിമാരാണ് തങ്ങളുടെ രാജി സ്പീക്കര്‍ മീരാകുമാര്‍ തള്ളിയ ശേഷം സഭയില്‍ ബലപരീക്ഷണത്തിന് കേന്ദ്രസര്‍ക്കാറിനെ വെല്ലുവിളിച്ചത്. തെലങ്കാന രൂപവത്കരണത്തെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് എം.പിമാര്‍ നല്കിയ അവിശ്വാസ പ്രമേയത്തിനു പുറമെയായിരുന്നു തെലുഗുദേശം എം.പിമാരുടെ അവിശ്വാസപ്രമേയ നോട്ടീസ്്.
Comments