സര്‍ക്കാറിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ തൃപ്തിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൂടുതല്‍ മെച്ചപ്പെടമെന്നാണ് ആഗ്രഹം. സര്‍ക്കാര്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.പാര്‍ട്ടിയില്‍ നിന്ന് താന്‍ അര്‍ഹിക്കുന്നതിനേക്കാള്‍ പിന്തുണ കിട്ടുന്നുണ്ട്.
എന്നും കല്ലേറു കിട്ടുന്ന വകുപ്പാണ് ആഭ്യന്തര വകുപ്പ്. ടി.പി വധക്കേസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടായിട്ടില്ല. പാര്‍ട്ടി കാണിച്ചു തരുന്നവരെ അറസ്റ്റ് ചെയ്യുന്ന രീതി മാറിയത് അരിയില്‍ ഷുക്കൂര്‍ വധക്കേസിലും ടി.പി കേസിലുമാണ്. കൊലയാളികളെയും അവരെ അയച്ചവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു
സോളാര്‍ കേസുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ചവര്‍ എന്തുകൊണ്ട് ജുഡീഷ്യല്‍ കമ്മീഷനു മുന്നില്‍ തെളിവു നല്‍കാത്തതെന്നും അദ്ദേഹം ചോദിച്ചു.മാധ്യമങ്ങള്‍ക്കും വിവാദങ്ങളിലാണ് താല്‍പര്യമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സമരം നടത്തി സര്‍ക്കാറിന്‍റെ പ്രവര്‍ത്തനം തടസപ്പെടുത്താമെന്ന പ്രതിപക്ഷത്തിന്‍റെ മോഹം നടക്കാന്‍ പോകുന്നില്ല. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ പ്രതിപക്ഷം പറയുന്നതാണ് സര്‍ക്കാര്‍ താഴെ വീഴുമെന്ന് എന്നിട്ട് എന്തു സംഭവിച്ചു. എല്ലാം പ്രതിസന്ധികളെയും മറികടന്ന് വിഴിഞ്ഞം പദ്ധതിക്ക് അനുമതി നേടി. കണ്ണൂര്‍ വിമാനത്താവളത്തിന്‍്റെ റണ്‍വേ നിര്‍മാണം തുടങ്ങി, സ്മാര്‍ട് സിറ്റി പദ്ധതിയുടെ ആദ്യഘട്ടം ആരംഭിച്ചു. ഇതെല്ലാം പ്രതിപക്ഷത്തിന്‍്റെ സമരത്തിനിടെയല്ലല്ലേ നടന്നത് എന്നും മുഖ്യമന്ത്രി ചോദിച്ചു.
Comments