You are Here : Home / News Plus

മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ കേസില്‍ മുഖ്യപ്രതി കീഴടങ്ങി

Text Size  

Story Dated: Wednesday, December 11, 2013 11:50 hrs UTC

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ മുഖ്യ പ്രതി കോടതിയില്‍ കീഴടങ്ങി. കണ്ണൂര്‍ ശ്രീകണ്ഠാപുരം ചുഴലി സ്വദേശി രാജേഷ് ആണ് കീഴടങ്ങിയത്. കല്ലേറ് കേസില്‍ മറ്റൊരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. മുഖ്യമന്ത്രിയുടെ വാഹനത്തിന് നേര്‍ക്ക് കൊടി കൊണ്ട് അടിച്ച പ്രശോഭ് ആണ് തളിപ്പറമ്പ് പോലീസിന്റെ പിടില്‍ ആയത്.ഒക്ടോബര്‍ 27 ന് കണ്ണൂരില്‍ വച്ചായിരുന്നു ഉമ്മന്‍ ചാണ്ടിക്ക് നേരെ കല്ലേറ് ഉണ്ടായിത്. പോലീസ് അസ്സോസിയേഷന്‍ സംസ്ഥാന കായിക മേളയുടെ സമാപന പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മുഖ്യമന്ത്രി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.