കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിമാനാപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടു. ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തമ്മിലുണ്ടാകാമായിരുന്ന കൂട്ടിയിടി കഷ്ടിച്ച് ഒഴിവായി രാഹുല്‍ രക്ഷപെടുകയായിരുന്നു. സംഭവത്തെക്കുറിച്ച് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.രാഹുല്‍ ഗാന്ധിയുടെ സ്വകാര്യ വിമാനവും വ്യോമസേനാ വിമാനവും ഒരേസമയം റണ്വേയിലെത്തിപ്പെടുന്നത് ഒഴിവായത് അവസാനിമിഷം ഉദ്യോഗസ്ഥരുടെ അവസരോചിത ഇടപെടലായിരുന്നു.
Comments