You are Here : Home / News Plus

ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് രാഹുല്‍

Text Size  

Story Dated: Thursday, December 12, 2013 02:29 hrs UTC

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് എ ഐ സി സി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പുറത്തുനിന്ന് പിന്തുണയ്ക്കാമെന്നാണ് രാഹുല്‍ ഗാന്ധി അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും രാഹുല്‍ ഗാന്ധി അറിയിച്ചു.എന്നാല്‍ ഇക്കാര്യത്തോട് ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചിട്ടില്ല.ബി ജെ പിയെ അധികാരത്തില്‍ നിന്ന് ഒഴിച്ചുനിര്‍ത്താനും വീണ്ടുമൊരു തെരഞ്ഞെടുപ്പ് ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാതിരിക്കാനുമാണ് ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ തയ്യാറാകുന്നതെന്നാണ് കോണ്‍‌ഗ്രസ് പറയുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.