കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ചീഫ് ജസ്റ്റിസ് പി സദാശിവം ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ്. കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 45 പേരില്‍ 37 പേര്‍ക്കും ജാമ്യം കിട്ടയതിനാല്‍ ലാലുവിനും അനുവദിക്കണമെന്ന അഭിഭാഷകന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ലാലുവിന്റെ ഹര്‍ജിയില്‍ സി.ബി.ഐക്ക് നോട്ടീസ് അയക്കാനും കോടതി ഉത്തരവായി.
Comments