ഡാറ്റ സെന്റര്‍ കൈമാറ്റക്കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ട തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ടി.ജി നന്ദകുമാറിന്റെ പുന:പരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത ഹര്‍ജി തള്ളി ഹൈക്കോടതി സര്‍ക്കാര്‍ നടപടി ശരിവെച്ചിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും അതും തള്ളി. സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുന്നതിനുള്ള ഭരണഘടനാ ബഞ്ചിന്റെ മാനദണ്ഡം പാലിക്കാതെയാണ് സര്‍ക്കാരിന്റെ നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് ദല്ലാള്‍ നന്ദകുമാര്‍ പുന:പരിശോധന ഹര്‍ജി നല്‍കിയത്. വി.എസ് അച്യുതാനന്ദന്റെ ഭരണകാലത്ത് ഡാറ്റ സെന്റര്‍ റിലയന്‍സിന് കൈമാറിയതില്‍ അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് കേസ് സി.ബി.ഐക്ക് വിട്ടത്.
Comments