ലോക്പാല്‍ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. കേന്ദ്രമന്ത്രി വി.നാരായണ സ്വാമി ആണു ബില്‍ അവതരിപ്പിച്ചത്.തിങ്കളാഴ്ച മാത്രമേ ബില്ലിന്മേല് ചര്‍ച്ച നടക്കൂ. ആറു മണിക്കൂറാണ് ബില്ലിന്റെ ചര്‍ച്ചയ്ക്കായി മാറ്റി വച്ചിട്ടുള്ളത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നു രാജ്യസഭ 2.30 വരെ നിര്‍ത്തിവച്ചു. രാജ്യസഭയില്‍ തിങ്കളാഴ്ച തന്നെ ബില്‍ പാസാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
Comments