ഉപരോധസമരത്തിനിടെ പ്രതിഷേധിച്ച വീട്ടമ്മയ്ക്ക് അഞ്ചുലക്ഷം രൂപയുടെ പാരിതോഷികം. വിഗാര്‍ഡ് ചെയര്മാന് കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളിയാണ് പാരിതോഷികം നല്‍കുന്നത്.ക്ലിഫ്ഹൗസിനു സമീപം താമസിക്കുന്ന സന്ധ്യയെന്ന യുവതി ഇരുചക്രവാഹനത്തില്‍ എത്തിയപ്പോള്‍ ബാരിക്കേഡ് വഴിമുടക്കിയതിനേത്തുടര്ന്നാണ് പൊലീസിനും എല്‍ഡിഎഫ് നേതാക്കള്‍ക്കും നേരേ തട്ടിക്കയറിയത്.സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തുന്നുവെന്നാരോപിച്ചായിരുന്നു അവരുടെ രോഷം. പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചു സമരം നടത്തുന്നത് എന്തിനാണെന്നു യുവതി ചോദിച്ചു.
Comments