ജന്‍ലോക്പാല്‍ ബില്‍ ആവശ്യപ്പെട്ട് പ്രമുഖ ഗാന്ധിയന്‍ അണ്ണാ ഹസാരെ നടത്തുന്ന അനിശ്ചിതകാല ഉപവാസ സമര വേദിയില്‍നിന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് ഗോപാല്‍ റായിയെ ഇറക്കിവിട്ടു. തുടര്‍ന്ന് ആം ആദ്മി പ്രവര്‍ത്തകരും അണ്ണാ അനുകൂലികളും തമ്മില്‍ വാക്കേറ്റമുണ്ടായി. കെജ്‌രിവാളിനെ പേരുപറയാതെ വേദിയില്‍ വിമര്‍ശിച്ച വികെ സിംഗിന്റെ നടപടിയാണ് വാക്കേറ്റത്തിന്റെ കലാശിച്ചത്. ചിലര്‍ ഹസാരെയുടെ പേര് ദുരുപയോഗിക്കുകയാണെന്ന് സിംഗ് ആരോപിച്ചു. എന്നാല്‍ ഇവിടെ ലോക്പാല്‍ മാത്രമാണ് ചര്‍ച്ചയെന്നും രാഷ്ട്രീയം പാടില്ലെന്ന് നേരത്തെ നിശ്ചയിച്ചിരുന്നതാണെന്ന് റായ് പറഞ്ഞു. ഇതോടെ റായിയും ഹസാരെ അനുകൂലികളും തമ്മില്‍ വാക്കേറ്റമായി. ഇതോടെ വിഷയത്തില്‍ ഇടപെട്ട ഹസാരെ ഇവിടെ നിരാഹാരമിരിക്കാന്‍ താന്‍ റായിയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും തന്റെ ഗ്രാമത്തില്‍ നിന്ന് പോകണമെന്നും നിര്‍ദേശിക്കുകയായിരുന്നു.പുറത്തുപോയാലും നിരാഹാരവും അണ്ണാ ഹസാരെക്കുള്ള പിന്തുണയും തുടരുമെന്ന് ഗോപാല്‍ റായി വ്യക്തമാക്കി.
Comments