ലോക്പാല്‍ ബില്‍ പാസാക്കുന്നത് പാര്‍ലമെന്‍റ് പരിഗണിക്കാനിരിക്കെ നിയമനിര്‍മാണത്തിന് നിമിത്തമായ പ്രക്ഷോഭം നയിച്ച അണ്ണാ ഹസാരെയും അരവിന്ദ് കെജ്രിവാളും പോരില്‍.
കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ലോക്പാല്‍ അധികാരമില്ലാത്ത ‘ജോക്പാല്‍’ ആണെന്ന് പരിഹസിച്ച അരവിന്ദ് കെജ്രിവാള്‍ അതിനെ അണ്ണാ ഹസാരെ പിന്തുണക്കുന്നത് ഖേദകരമാണെന്ന് അഭിപ്രായപ്പെട്ടു.
തുല്യനാണയത്തില്‍ തിരിച്ചടിച്ച ഹസാരെ ലോക്പാല്‍ ബില്ലിനെ സ്വാഗതം ചെയ്യുകയാണെന്നും ബില്‍ ഫലപ്രദമല്ളെന്ന തോന്നലുണ്ടെങ്കില്‍ കെജ്രിവാളിന് സ്വന്തം നിലക്ക് സമരത്തിനിറങ്ങാമെന്നും വ്യക്തമാക്കി. സര്‍ക്കാര്‍ കൊണ്ടുവന്ന ലോക്പാലിനെ ഹസാരെ പിന്തുണച്ചത് ദുഃഖിതനാക്കിയതായി കെജ്രിവാള്‍ പറഞ്ഞു. ഒരുപക്ഷേ, സര്‍ക്കാര്‍ ബില്ലിനെക്കുറിച്ച് അണ്ണാ ഹസാരെയെ പൂര്‍ണമായും അറിയിച്ചിട്ടുണ്ടാവില്ല. അദ്ദേഹത്തെ കാണുമ്പോള്‍ സര്‍ക്കാര്‍ ബില്ലിലെ പഴുതുകളെക്കുറിച്ച് ധരിപ്പിക്കും. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. സി.ബി.ഐയെ ലോക്പാല്‍ പരിധിയില്‍ കൊണ്ടുവന്നിട്ടില്ല.
നിലവിലുള്ള രൂപത്തില്‍ ലോക്പാല്‍ ബില്‍ രാഷ്ട്രീയക്കാരനെ പോയിട്ട് ഒരു എലിയെ പോലും ജയിലില്‍ അയക്കില്ളെന്ന് കെജ്രിവാള്‍ പരിഹസിച്ചു.
Comments