ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ ദേശീയ കടുവ സെന്‍സസ് ഇന്ന് തുടങ്ങും. കേരളം,തമിഴ്നാട്, ആന്ധ്ര,കര്‍ണാടക സംസ്ഥാനങ്ങളിലാണ് കടുവകളുടെ കണക്കെടുപ്പ് ഒരേ ദിവസം ആരംഭിക്കുന്നത്. സെന്‍സസ് 23ന് സമാപിക്കും.
വന മേഖലകളെ വിവിധ ബ്ളോക്കുകളായി തിരിച്ച് പ്രത്യേകം പരിശീലനം നേടിയ വനം ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് ശാസ്ത്രീയ വിവര ശേഖരണം നടത്തുക.
Comments