സോളാര്‍ വിഷയത്തില്‍ എല്‍.ഡി.എഫിന്‍െറ ക്ളിഫ് ഹൗസ് ഉപരോധം ശക്തമാക്കാന്‍ സി.പി.എം. സമരത്തിന് ആശയക്കുഴപ്പം സൃഷ്ടിച്ച ആരോപണങ്ങള്‍ക്ക് വീട്ടമ്മമാരെ ഇടത് മുന്നണി ബാനറില്‍ അണിനിരത്തി മറുപടി പറയാനും നേതൃത്വം തീരുമാനിച്ചു. അതേസമയം സമരത്തിനെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് നേതൃത്വം തീര്‍ത്ത പ്രതിരോധത്തിന്‍െറ കാര്യത്തിലും സി.പി.എമ്മിനുള്ളില്‍ ആശയക്കുഴപ്പം ശക്തമായി.
മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതി ഉപരോധത്തിനെതിരെ വീട്ടമ്മ ഉയര്‍ത്തിയ പ്രതിഷേധം മാധ്യമങ്ങളും പൊതുസമൂഹത്തിലെ ഒരുവിഭാഗവും ഏറ്റെടുത്ത് എല്‍.ഡി.എഫിന് എതിരായി ആയുധമാക്കിയ സാഹചര്യത്തിലാണ് സമരത്തിന്‍െറ സ്വഭാവത്തില്‍ മാറ്റം വരുത്തേണ്ടെന്ന നിലപാടില്‍ സി.പി.എം നേതൃത്വം എത്തിയത്. സമരത്തിനിടെ ബാരിക്കേഡ് കെട്ടി യാത്രാ തടസ്സം സൃഷ്ടിച്ചത് പൊലീസാണെന്നിരിക്കെ ഒരുവിഭാഗം മാധ്യമങ്ങള്‍ അത് സി.പി.എമ്മിനും എല്‍.ഡി.എഫിനും എതിരായി വഴിതിരിച്ച് വിടുകയായിരുന്നുവെന്ന വിലയിരുത്തലാണ് നേതൃത്വത്തിനുള്ളത്.
Comments