ആന്ധ്രാപ്രദേശ് നിയമസഭയില്‍ തെലങ്കാന ബില്ലിന്‍്റെ കരട് മേശപ്പുറത്ത് വെക്കണമെന്നാവശ്യപ്പട്ട് എം.എല്‍.എമാരുടെ ബഹളം. ബില്ല് മേശപുറത്ത് വെച്ചതിന് പിറകെ എം.എല്‍.എമാര്‍ പ്രതിഷേധവുമായി സീറ്റില്‍ നിന്നും എഴുന്നേറ്റു. വിഷയത്തില്‍ തെലങ്കാന, സീമാന്ധ്ര നിയോജകമണ്ഡലങ്ങളിലെ എം.എല്‍.എമാര്‍ തമ്മില്‍ ഏറ്റുമുട്ടി.
തെലങ്കാനയില്‍ നിന്നുള്ള എം.എല്‍.എമാരാണ് ആന്ധ്രാപ്രദേശ് പുന:സംഘടനാ ബില്ല് -2013 സഭയില്‍ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ആന്ധ്രയുടെ തീരപ്രദേശങ്ങളിലും റായലസീമ മേഖലയില്‍ നിന്നുമുള്ള എം.എല്‍.എമാര്‍ സംസ്ഥാനം വിഭജിക്കുന്നതിനെതിരെ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ടു.
Comments