ക്ഷേത്രങ്ങളില്‍ പൂജാരിയായി ജോലി ചെയ്യുന്നതിനിടെ അരക്കോടിയുടെ സ്വര്‍ണവും പണവും തട്ടിയ തൃശൂര്‍ സ്വദേശിയായ പൂജാരിക്കെതിരെ കൂടുതല്‍ പേര് പരാതികളുമായി രംഗത്ത്. തൃശൂര്‍ പുന്നശേരില്‍ ദിലീപനാണ് (35) കഴിഞ്ഞദിവസം ആറന്മുള പൊലീസിന്‍െറ പിടിയിലായത്. ഇയാള്‍ റിമാന്‍ഡിലാണ്.
നാരങ്ങാനം കണമുക്ക് അയ്യപ്പസ്വാമി ക്ഷേത്രത്തിലും കോഴഞ്ചേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലും പൂജാരിയായി ജോലി ചെയ്യുന്നതിനിടെയാണ് ഇയാള്‍ പൂജകള്‍ക്ക് ആഭരണം വാങ്ങി തട്ടിപ്പ് നടത്തിയത്. ഇയാള്‍ക്കെതിരെ എട്ട് കേസുകളാണ് ആറന്മുള പൊലീസില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞദിവസം രണ്ടുപേര്‍ കൂടി ആറന്മുളയില് പരാതിയുമായി എത്തി.
Comments