ജില്ലാ ജയിലിലെ സുരക്ഷാ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടിയായതായി ജയില്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ ജയിലില്‍ ഫേസ്ബുക് ഉപയോഗിച്ചതായി ആരോപണം ഉയരുകയും പരിശോധനയില്‍ മൊബൈല്‍ ഫോണുകള്‍ കണ്ടത്തെുകയും ചെയ്ത സാഹചര്യത്തില്‍ ജയില്‍ സന്ദര്‍ശിച്ച അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ജയില്‍ ഡി.ജി.പിയായി ചുമതലയേറ്റ ശേഷം ആദ്യമായി കോഴിക്കോട്ടത്തെിയ അദ്ദേഹം ഒന്നര മണിക്കൂറോളം ജയിലില്‍ ചെലവഴിച്ചു. തിങ്കളാഴ്ച കണ്ണൂര്‍ സെന്‍ട്രല്‍ ജയിലും സന്ദര്‍ശിക്കും. കഴിഞ്ഞദിവസം പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിച്ചിരുന്നു. ഇന്‍റലിജന്‍സ് എസ്.പി ആന്‍റണി, ഡിവൈ.എസ്.പിമാരായ സുരേഷ്കുമാര്‍, പ്രഭാകരന്‍ എന്നിവരും കൂടെയുണ്ടായിരുന്നു.
Comments