കെ.ടി. ജയകൃഷ്ണന്‍ വധക്കേസ് അട്ടിമറിക്കാന്‍ ബി.ജെ.പിയുടെ ഉന്നത നേതാവായ പി.കെ. കൃഷ്ണദാസ് ശ്രമിച്ചുവെന്ന് വെളിപ്പെടുത്തല്‍.ബി.ജെ.പിയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റും ദീര്‍ഘകാലം കേന്ദ്രകമ്മിറ്റി അംഗവുമായിരുന്ന ഒ.കെ.വാസുവാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ബി.ജെ.പിക്കും ആര്‍.എസ്.എസിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.വധക്കേസ് പുനരന്വേഷണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാതിരുന്നപ്പോള്‍ ജയകൃഷ്ണന്‍െറ മാതാവ് സുപ്രീം കോടതിയില്‍ ഹരജി കൊടുത്തിരുന്നു. രാംജത്മലാനി അടക്കമുള്ള പ്രമുഖ അഭിഭാഷകര്‍ കേസില്‍ ബി.ജെ.പിക്കുവേണ്ടി വാദിക്കാന്‍ തയാറായി. എന്നാല്‍, അന്ന് പി.കെ. കൃഷ്ണദാസ് ഇടപെട്ട് ഹരജി പിന്‍വലിപ്പിച്ചു. സി.പി.എമ്മുമായി എന്തെങ്കിലും നീക്കുപോക്കുകള്‍ നടന്നിട്ടുണ്ടോ എന്ന് അറിയില്ല. അതിന്‍െറ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതും ആ കാര്യം വിശദീകരിക്കേണ്ടതും പി.കെ. കൃഷ്ണദാസാണെന്നും അദ്ദേഹം പറഞ്ഞു.
Comments