വര്‍ഗീയാതിക്രമ നിരോധ ബില്‍ വിവാദ വ്യവസ്ഥകള്‍ ഒഴിവാക്കി കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. ചൊവ്വാഴ്ച പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും. കലാപവേളയില്‍ കേന്ദ്രത്തിന് ഇടപെടാനുള്ള അധികാരം പുതുക്കിയ ബില്ലില്‍ പരിമിതപ്പെടുത്തി. കലാപത്തിന്‍െറ പ്രധാന ഉത്തരവാദിത്തം ഭൂരിപക്ഷ സമുദായത്തിന് എന്ന നിലയിലുള്ള കാഴ്ചപ്പാടും തിരുത്തി.
ആദ്യം തയാറാക്കിയ വര്‍ഗീയകലാപ നിരോധ ബില്ലിലെ വിവിധ വ്യവസ്ഥകളോട് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബി.ജെ.പി മുഖ്യമന്ത്രിമാരും തമിഴ്നാട്, ഒഡിഷ മുഖ്യമന്ത്രിമാരും കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അത് കണക്കിലെടുത്ത്, സംസ്ഥാനം ആവശ്യപ്പെടുന്ന മുറക്കാണ് കേന്ദ്രസേനയെ വിന്യസിക്കുന്നതടക്കമുള്ള നീക്കങ്ങള്‍ ഉണ്ടാവുക.
Comments