സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഹൈകോടതി ശരി വെച്ചു. തൃശൂര്‍ അതിവേഗ കോടതിയുടെ വിധിക്കെതിരെ പ്രതി ഗോവിന്ദച്ചാമി നല്‍കിയ അപ്പീല്‍ തള്ളിയ ഹൈകോടതി വധശിക്ഷ തന്നെയെന്ന് വിധിക്കുകയായിരുന്നു. ജസ്റ്റിസുമാരായ ടി. ആര്‍ രാമചന്ദ്രന്‍ നായര്‍, കമാല്‍ പാഷ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് സുപ്രധാനമായ വിധി പ്രഖ്യാപിച്ചത്. സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകള്‍ മുഖവിലക്കെടുത്താണ് കോടതിയുടെ ശിക്ഷാ വിധി.
2011 നവംബര്‍ 11ന് തൃശൂര്‍ അതിവേഗ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്. വധശിക്ഷ നല്‍കിയ പ്രത്യേക കോടതി വിധിയില്‍ ഇടപെടാന്‍ നിര്‍വാഹമില്ലെന്ന് ഹൈകോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. കേസ് അപൂര്‍വങ്ങളില്‍ അത്യപൂര്‍വമാണെന്ന് പറഞ്ഞ കോടതി സഹായം നല്‍കിയിരുന്നെങ്കില്‍ സൗമ്യ രക്ഷപ്പെട്ടേനെ എന്നും നിരീക്ഷിച്ചു.
Comments