കൂടുതല്‍ ശമ്പളം വാഗ്ദാനം ചെയ്ത് വിസരേഖകളില്‍ കൃത്രിമം നടത്തുകയും വീട്ടുജോലിക്കാരിക്ക് മതിയായ പ്രതിഫലം നല്‍കാതിരിക്കുകയും ചെയ്തന്ന ആരോപണത്തില്‍ അറസ്റ്റിലായ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി കോബ്രഗേഡിനെ യു.എസ് ഉദ്യോഗസ്ഥര്‍ വസ്ത്രമഴിച്ച് ദേഹപരിശോധന നടത്തി. ഇവരെ നഗ്നയാക്കി പരിശോധന നടത്തിനു ശേഷം വിലങ്ങണിയിച്ച് കൊടുംകുറ്റവാളികള്‍ക്കും മയക്കുമരുന്നുകേസിലെ പ്രതികള്‍ക്കുമൊപ്പം ജയിലില്‍ പാര്‍പ്പിച്ചുവെന്നും റിപ്പോര്‍ട്ട് പുറത്തുവന്നു. എന്നാല്‍, സംഭവത്തില്‍ ദേവയാനി കോബ്രഗേഡ് പ്രതികരിച്ചിട്ടില്ല.
Comments