ഹൈക്കോടതിയില്‍നിന്ന് തനിക്ക് നീതി ലഭിച്ചുവെന്ന് സൗമ്യയുടെ അമ്മ സുമതി ഹൈക്കോടതി പരിസരത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.കേസ് വാദിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ അടക്കമുള്ളവര്‍ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ തങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. അവരോടെല്ലാം നന്ദിയുണ്ട്.തീവണ്ടിയില്‍ യാത്രചെയ്യുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം സ്വാഗതാര്‍ഹമാണ്. തന്റെ മകളെപ്പോലെ ജോലികഴിഞ്ഞ് വൈകി വീട്ടിലെത്തുന്ന നിരവധി സ്ത്രീകളുണ്ട്. അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി വേണമെന്ന് അവര്‍ പറഞ്ഞു.
Comments