ഒരു വിഭാഗം സൈനികര്‍ ഭരണം അട്ടിമറിക്കാന്‍ നടത്തിയ നീക്കത്തെ തുടര്‍ന്ന് ദക്ഷിണ സുഡാനില്‍ സംഘര്‍ഷം രൂക്ഷം. തലസ്ഥാന നഗരമായ ജുബയില്‍ രണ്ടു ദിവസത്തിനിടെ നടന്ന സംഘട്ടനങ്ങളില്‍ 60 സൈനികര്‍ കൊല്ലപ്പെട്ടതായി സൈനിക ഹോസ്പിറ്റല്‍ വൃത്തങ്ങള്‍ അറിയിച്ചു.
മുന്‍ വൈസ് പ്രസിഡന്‍റ് റീക് മാച്ചറിന്‍െറ നേതൃത്വത്തില്‍ ഭരണം പിടിച്ചടക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെടുത്തിയതായി പ്രസിഡന്‍റ് സല്‍വ കീര്‍ വ്യക്തമാക്കി.
ഞായറാഴ്ച രാത്രി ചേര്‍ന്ന ഭരണകക്ഷി യോഗത്തിനു നേരെ യൂനിഫോം ധരിച്ച സൈനികര്‍ വെടിവെപ്പ് നടത്തിയതോടെയാണ് പ്രശ്നങ്ങള്‍ക്കു തുടക്കം. ഇതോടെ, ഇരു വിഭാഗം സൈനികരും തെരുവില്‍ ഏറ്റുമുട്ടുകയായിരുന്നു. 59 പേര്‍ പുറത്തും ആറു പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്.
Comments