ക്ളിഫ്ഹൗസ് ഉപരോധം ഈ നിലയില്‍ മുന്നോട്ട് കൊണ്ടുപോകാനാകില്ളെന്ന് സി.പി.ഐ ഇടത്മുന്നണിയെ അറിയിക്കും. ചൊവ്വാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്‍േറതാണ് തീരുമാനം.
വെള്ളിയാഴ്ച നടക്കുന്ന എല്‍.ഡി.എഫ് യോഗത്തില്‍ ഉപരോധത്തിന്‍െറ രൂപവും വേദിയും മാറ്റുന്നതടക്കം കാര്യങ്ങളില്‍ പാര്‍ട്ടി എടുത്ത തീരുമാനങ്ങളായാണ് ഇക്കാര്യങ്ങള്‍ ഉന്നയിക്കുക. സമരത്തിന്‍െറ ലക്ഷ്യം പാളുന്നുവെന്നാണ് സി.പി.ഐയുടെ വിലയിരുത്തല്‍. ഡിസംബര്‍ ഒമ്പതിന് ക്ളിഫ് ഹൗസിന് മുന്നില്‍ ആരംഭിച്ച ഉപരോധസമരത്തിന്‍െറ തുടക്കം മുതല്‍ തന്നെ സമരരീതി സംബന്ധിച്ച് സി.പി.ഐക്ക് അതൃപ്തിയുണ്ടായിരുന്നു. സി.പി.എം നേതൃത്വവുമായി പങ്കുവെച്ചിരുന്നെങ്കിലും എല്‍.ഡി.എഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യാമെന്നായിരുന്നു നിലപാട്. അടിയന്തര എല്‍.ഡി.എഫ് യോഗം കൂടണമെന്ന സി.പി.ഐയുടെ ആവശ്യം അഗര്‍ത്തലയില്‍ കേന്ദ്ര കമ്മിറ്റി യോഗം നടക്കുന്നത് ചൂണ്ടിക്കാണിച്ച് സി.പി.എം നിരാകരിച്ചിരുന്നു.
Comments