കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ ഓഹരി ഘടന മാറ്റുന്നു. 13 മുതല്‍ 26 ശതമാനം വരെ ഓഹരി പങ്കാളിത്തം വ്യോമയാന അതോറിറ്റി തത്ത്വത്തില്‍ അംഗീകരിച്ചു. ഈ സാഹചര്യത്തിലാണ് നിലവിലെ ഓഹരിഘടനയില്‍ മാറ്റം വരുന്നത്. വ്യോമയാന അതോറിറ്റി ബോര്‍ഡും വിമാനത്താവള കമ്പനി ഡയറക്ടര്‍ ബോര്‍ഡും അന്തിമ തീരുമാനമെടുക്കാന്‍ വൈകാതെ യോഗം ചേരും.
വിമാനത്താവള കമ്പനിയുടെ ഇപ്പോഴത്തെ ഘടന പ്രകാരം സ്വകാര്യമേഖലക്കാണ് ഏറ്റവും കൂടുതല്‍ ഓഹരി -49 ശതമാനം. 26 ശതമാനം സംസ്ഥാന സര്‍ക്കാര്‍, 23 ശതമാനം പൊതുമേഖലാ സ്ഥാപനങ്ങള്‍, രണ്ടു ശതമാനം കൊച്ചി സിയാല്‍ എന്നിങ്ങനെയാണ് ബാക്കി വിഹിതം. വ്യോമയാന അതോറിറ്റിക്ക് 26 ശതമാനം വരെ നല്‍കുന്നത് ഏതു വിഹിതത്തില്‍ കുറവു ചെയ്തുകൊണ്ടാകണമെന്ന കാര്യമാണ് തീരുമാനിക്കേണ്ടത്. 204 കോടി രൂപ വരെ മുതല്‍മുടക്കാന്‍ വ്യോമയാന അതോറിറ്റി സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
Comments