You are Here : Home / News Plus

ചോഴികെട്ട് ആഘോഷത്തിനിടെ ടിപ്പര്‍ കയറി നാലുമരണം

Text Size  

Story Dated: Wednesday, December 18, 2013 03:57 hrs UTC

തിരുവാതിരയോടനുബന്ധിച്ച് ചോഴികെട്ട് ആഘോഷിച്ചിരുന്ന സംഘത്തിനിടയിലേക്ക് ടിപ്പര്‍ ഇടിച്ചുകയറി നാലുപേര്‍ മരിച്ചു. നാലുപേരുടെ നില ഗുരുതരം.
കടവല്ലൂര്‍ സ്വദേശികളായ കൊപ്പറമ്പത്ത് വീട്ടില്‍ മണിയുടെ മകന്‍ മനീഷ് (30), മുല്ലപ്പള്ളി വീട്ടില്‍ രാജന്‍ (46), പറച്ചിരിക്കാവ് കുഞ്ഞുട്ടിയുടെ മകന്‍ സുധാകരന്‍ (40), കടവല്ലൂര്‍ പണ്ടാരയില്‍ അപ്പുവിന്‍െറ മകന്‍ മുകേഷ് (28) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി 10ഓടെ കടവല്ലൂര്‍ അമ്പലം സ്റ്റോപ്പിന് സമീപമായിരുന്നു അപകടം. കടവല്ലൂര്‍ പാറപ്പുറം സ്വദേശികളായ പതിനഞ്ചോളം പേരടങ്ങുന്ന സംഘമാണ് ചോഴികെട്ടി വാദ്യക്കാരോടൊപ്പം പോയിരുന്നത്. കുന്നംകുളം ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് അമിത വേഗത്തില്‍വന്ന ടിപ്പര്‍ ഇന്ധനവുമായി പോയ ടാങ്കര്‍ ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ ഇടിച്ച് നിയന്ത്രണം വിട്ട് സംഘത്തിനിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. പരിക്കേറ്റ കടവല്ലൂര്‍ പാറപ്പുറം സ്വദേശികളായ കൊട്ടിലിങ്ങവളപ്പില്‍ അപ്പുവിന്‍െറ മകന്‍ നിഖില്‍ (അച്ചു -18), വറ്റിയംപുള്ളി രാഘവന്‍െര്‍ മകന്‍ ഉണ്ണി (35), കൊപ്പറമ്പത്ത് മണിയുടെ മകന്‍ മണികണ്ഠന്‍ (22), കൊട്ടിലിങ്ങല്‍ വേണുവിന്‍െറ മകന്‍ അക്ഷയ് (18) എന്നിവരെ കുന്നംകുളം റോയല്‍ ആശുപത്രിയിലും, പറച്ചിരിക്കാവ് സുജയനെ (35) പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.