ലോക്പാല്‍ ബില്‍ ലോക്സഭ പാസാക്കി. ഒരു വിഭാഗത്തിന്‍െറ ബഹളത്തിനിടെ ശബ്ദ വോട്ടോടെയാണ് ബാല്‍ പാസാക്കിയത്. അതേസമയം ബില്ലില്‍ പ്രതിഷേധിച്ച് സമാദ് വാദി പാര്‍ട്ടി അംഗങ്ങള്‍ സഭ ബഹിഷ്കരിച്ചു.
അഴിമതി തടയാന്‍ ലോക്പാല്‍ ബില്‍ മാത്രം പോരെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലോക്സഭയില്‍ പറഞ്ഞു. ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ബില്ലും സഭ പാസാക്കണം. ഇതിനായി സഭാ സമ്മേളനം നീട്ടണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
ലോക്പാല്‍ ബില്‍ പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിര്‍ദേശം നല്‍കണമെന്ന് എസ്.പി നേതാവ് മുലായം സിങ് യാദവ് ആവശ്യപ്പെട്ടു.
2011 ലോക്സഭ പാസാക്കിയ ബില്‍ ഭേദഗതികളോടെയാണ് കഴിഞ്ഞ ദിവസം രാജ്യസഭ പാസാക്കിയത്.
Comments