നിരക്കുകളില്‍ വര്‍ധനയില്ലാതെ റിസര്‍വ് ബാങ്കിന്‍്റെ പുതിയ വായ്പാ നയം. പണപ്പെരുപ്പം ഏറ്റവും ഉയരത്തില്‍ എത്തി നില്‍ക്കുന്ന വേളയില്‍ പലിശ നിരക്കു വര്‍ധന പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവിലെ നിരക്ക് നിലനിര്‍ത്തിക്കൊണ്ട് റിസര്‍വ് ബാങ്ക് നയം പ്രഖ്യാപിച്ചത് ബാങ്കുകള്‍ക്ക് ആശ്വാസമേകിയിരിക്കുകയാണ്.
റിപ്പോ നിരക്ക് 7.45 ശതമാനത്തിലും റിവേഴ്സ് റിപ്പോ 6.7 ശതമാനത്തിലും നിലനിര്‍ത്തി. നാലു ശതമാനം ആണ് കരുതല്‍ ധനാനുപാതം. 8.75 ശതമാനം ആണ് എം.എസ്.എഫ് നിരക്ക്. ബാങ്കുകള്‍ ഒറ്റ ദിവസത്തേക്ക് റിസര്‍വ് ബാങ്കില്‍ നിന്നെടുക്കുന്ന വായ്പയാണ് ഇത്.
നാണയപ്പെരുപ്പം 7.52 ശതമാനത്തില്‍ നാലു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ ആണ് ഇപ്പോള്‍. ഭക്ഷ്യ വിലക്കയറ്റത്തിന്‍്റെ അനന്തരഫലമായിട്ടാണ് നാണയപ്പെരുപ്പത്തെ ഈ രംഗത്തുള്ളവര്‍ വിലയിരുത്തുന്നത്.
Comments