ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ക്രോബഗഡെയെ ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സഭാ ദൗത്യസംഘത്തില്‍ ഉള്‍പ്പെടുത്തി. ഇതോടെ ഇവര്‍ക്ക് പൂര്‍ണ നയതന്ത്രപരിരക്ഷ ലഭിക്കും.ഇന്ത്യയുടെ സ്ഥിരാംഗമായാണ് ദേവയാനിയെ യു.എന്‍ ദൗത്യസംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.2.5 ലക്ഷം ഡോളര്‍ കോടതിയില്‍ കെട്ടിവെച്ചതിനെതുടര്‍ന്ന് ദേവയാനിക്ക് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. നയതന്ത്ര പ്രതിനിധിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് യുഎസ് എംബസിക്കും കോണ്‍സുലേറ്റുകള്‍ക്കുമുള്ള എല്ലാ ആനുകൂല്യങ്ങളും ഇന്ത്യ റദ്ദാക്കിയിരുന്നു. ഇതിനിടെയാണ് നയതന്ത്രപരിരക്ഷ ഉറപ്പുവരുത്തുന്നതിന് ദേവയാനിയെ യു.എന്‍ ദൗത്യസംഘത്തിലേയ്ക്ക് മാറ്റാന്‍ തീരുമാനിച്ചത്.
Comments