അറസ്റ്റുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവങ്ങളില്‍ താന്‍ മാനസികമായി തകര്‍ന്നുപോയെന്ന് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ദേവയാനി ഖോബ്രഗഡെ. നയതന്ത്ര ഉദ്യോഗസ്ഥ ആയിട്ടും അമേരിക്കന്‍ അധികൃതര്‍ വളരെ മോശമായാണ് പെരുമാറിയത്. താന്‍ പല തവണ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞുപോയി.അവര്‍ പല തവണ വിലങ്ങ് വെച്ചു. വസ്ത്രങ്ങള്‍ അഴിച്ച് ഒട്ടേറെ തവണ ദേഹപരിശോധനകള്‍ നടത്തി. കൊടും കുറ്റവാളികള്‍ക്കൊപ്പവും മയക്കുമരുന്ന് കേസുകളിലെ പ്രതികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കൊപ്പവുമാണ് താമസിപ്പിച്ചത്.നയതന്ത്ര ഉദ്യോഗസ്ഥ എന്ന പരിഗണന നല്‍കണമെന്ന് പല തവണ ആവശ്യപ്പെട്ടു. പക്ഷേ അതുണ്ടായില്ല. ഇന്ത്യയെയും അവിടുത്തെ ജനങ്ങളെയും പ്രതിനിധീകരിക്കുന്ന ഒരാളെന്ന ബോധം ഒന്നുകൊണ്ട് മാത്രമാണ് ഈ അവസ്ഥയില്‍ പിടിച്ചുനിന്നത്.ഐഎഫ്എസ് ഉദ്യോഗസ്ഥ കൂട്ടായ്മയ്ക്ക് അയച്ച ഇമെയില്‍ സന്ദേശത്തിലാണ് തന്റെ അനുഭവം അവര്‍ വിശദീകരിച്ചത്
Comments