അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് 20,000 കോടിയുടെ പദ്ധതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. നടപ്പ് പദ്ധതിയെക്കാള്‍ 3,000 കോടിയോളമാണ് വര്‍ധന. പട്ടിക വിഭാഗങ്ങളുടെ വികസനത്തിന് പ്രത്യേക ഊന്നല്‍ പുതിയ പദ്ധതിയില്‍ നല്‍കും. ഇവ ആസൂത്രണ കമീഷന്‍െറ അംഗീകാരത്തിന് സമര്‍പ്പിക്കാനും തീരുമാനിച്ചു. ഇതിന്‍െറ അടിസ്ഥാനത്തിലാകും അടുത്ത ബജറ്റ് തയാറാക്കുക.
നടപ്പുസാമ്പത്തിക വര്‍ഷത്തെ പദ്ധതിയെക്കാള്‍ 17.65 ശതമാനം അധികമാണ് പുതിയ പദ്ധതിയെന്ന് മന്ത്രിസഭാ യോഗ ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പട്ടിക വര്‍ഗക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി 600 കോടി മാറ്റിവെച്ചു. നടപ്പുപദ്ധതിയേക്കാള്‍ 150 കോടി അധികം. നിലവിലെ 2.3 ശതമാനത്തില്‍ നിന്ന് തുക മൂന്ന് ശതമാനമായി വര്‍ധിപ്പിച്ചു. ഏറ്റവും ഊന്നല്‍ നല്‍കുന്ന മേഖലയായിരിക്കും പട്ടികവര്‍ഗ വികസനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പട്ടികവര്‍ഗ വികസനമന്ത്രി അധ്യക്ഷയായി ഉന്നതതല സമിതി രൂപവത്കരിക്കും. ജില്ലാ കലക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ എല്ലാ പട്ടികവര്‍ഗ സങ്കേതങ്ങളിലും വിവിധ പദ്ധതികള്‍ ആവിഷ്കരിക്കും. ഇതിന് പ്രത്യേക സംവിധാനവും പദ്ധതി വിഭാവനം ചെയ്യുന്നു. പട്ടികജാതി ക്ഷേമത്തിനായി 1962 കോടി വകയിരുത്തി. നടപ്പുവര്‍ഷത്തെക്കാള്‍ 9.81 ശതമാനം അധികം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 4,700 കോടി വകയിരുത്തി.
Comments