യു.ഡി.എഫ് വിടാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെങ്കിലും സി.പി.എമ്മിലേക്ക് തിരികെ പോകാനോ എല്‍.ഡി.എഫിന്‍െറ ഭാഗമാകാനോ ഇല്ളെന്ന് ഗൗരിയമ്മ.ജനസമ്പര്‍ക്കമെന്ന പേരില്‍ മുഖ്യമന്ത്രി നടത്തുന്നത് സര്‍ക്കാറിന്‍െറ പണം കളയാനുള്ള പരിപാടിയാണ്. കണ്ണൂരില്‍ കാവലിരുന്ന പൊലീസിനു മാത്രം ചെലവായത് വന്‍ തുകയാണ്. രാജ ഭരണരീതിയിലെന്നപോലെ ഒറ്റക്കിരുന്ന് ജനസമ്പര്‍ക്കം നടത്താനാണെങ്കില്‍ നിലവിലെ ഭരണം പിരിച്ചുവിട്ട് സംസ്ഥാനത്ത് രാജ ഭരണം പ്രഖ്യാപിക്കുകയാണ്് വേണ്ടത്. സ്വന്തം ഓഫിസിലെ ജീവനക്കാരന് വര്‍ഷങ്ങളായി പെണ്ണുപിടിത്തവും കൂട്ടിക്കൊടുപ്പം തൊഴിലാക്കിയിട്ടും നടപടിയെടുക്കാനായില്ളെങ്കില് മുഖ്യമന്ത്രിയായിരിക്കാന്‍ അദ്ദേഹം അര്‍ഹനല്ല. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ വട്ടപ്പൂജ്യമാണെന്നും ഗൗരിയമ്മ ആരോപിച്ചു.
Comments