പശ്ചിമ ആഫ്രിക്കയിലെ ടോഗോയില്‍ ജയിലില്‍ കഴിയുന്ന മലയാളി നാവികന്‍ സുനില്‍ ജെയിംസിനെ മോചിപ്പിച്ചു. കടല്‍ക്കൊള്ളക്കാരെ സഹായിച്ചുവെന്ന കുറ്റം ചുമത്തിയാണ് സുനില്‍ ജെയിംസിനെ ടോഗോ ജയിലിലാക്കിയത്. ജയിലിലുണ്ടായിരുന്ന വിജയന്‍ എന്ന നാവികനെയും വിട്ടയച്ചു. ഇരുവരും വൈകീട്ട് ഇന്ത്യയിലേക്ക് മടങ്ങുമെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു.
കടല്‍ക്കൊള്ളക്കാരെ സഹായിച്ചന്നെ സംശയത്തെ തുടര്‍ന്നാണ് ആലപ്പുഴ ചമ്പക്കുളം പുല്ലാന്തറ വീട്ടില്‍ സുനില്‍ ജെയിംസിനെ (28) ടോഗോ നാവികസേന കസ്റ്റഡിയിലെടുത്തത്. ബ്രിട്ടീഷ് ഷിപ്പിങ് കമ്പനി യൂനിയന്‍ മാരിടൈമിന്‍െറ ചരക്കുകപ്പലായ എ.ടി ഓഷ്യന്‍ സെഞ്ചൂറിയനിലെ ക്യാപ്റ്റനായിരുന്നു സുനില്‍ ജെയിംസ്. ആഫ്രിക്കയുടെ പടിഞ്ഞാറന്‍ മേഖലയിലൂടെ സഞ്ചരിക്കുമ്പോഴാണ് കപ്പല്‍ കൊള്ളയടിക്കപ്പെട്ടത്. സംഭവം നടന്ന് രണ്ടുദിവസത്തിനുശേഷം കപ്പല്‍ ടോഗോയില്‍ കപ്പലടുപ്പിച്ചപ്പോള്‍ കടല്‍കൊള്ളക്കാരെ സഹായിച്ചുവെന്ന കുറ്റം ചുമത്തി സുനില്‍ ഉള്‍പ്പെടെ 38 ജീവനക്കാരെയും നാവികസേന തടവിലാക്കുകയാണുണ്ടായത്.
മോചനത്തിന് ശ്രമം നടത്തുന്നതിനിടെ സുനിലിന്‍െറ 11 മാസം പ്രായമുള്ള കുഞ്ഞ് വിവിയന്‍ ആമാശയ രോഗ മൂലം മുംബൈയിലെ ആശുപത്രിയില്‍ മരിച്ചിരുന്നു. കുട്ടിയുടെ മൃതദേഹം സുനിലിന് കാണാനായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്.
Comments