You are Here : Home / News Plus

പീഡനക്കേസില്‍ സന്തോഷ് മാധവന് എട്ടു വര്‍ഷം തടവ്

Text Size  

Story Dated: Thursday, December 19, 2013 08:08 hrs UTC

ലൈംഗിക പീഡനക്കേസില്‍ വിവാദ സ്വാമി സന്തോഷ് മാധവന് എട്ടു വര്‍ഷം തടവ്. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സന്തോഷ് മാധവന്‍ നല്‍കിയ ഹരജികളില്‍ ഒന്ന് ഹൈകോടതി തള്ളി. കീഴ്കോടതിയുടെ ശിക്ഷ ഹൈകോടതി ശരി വെക്കുകയും ചെയ്തു.
പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ പീഡിപ്പിച്ചു എന്ന കേസില്‍ ആണ് എട്ടു വര്‍ഷം തടവ്. എന്നാല്‍, പീഡന രംഗങ്ങള്‍ വീഡിയോയില്‍ ചിത്രീകരിച്ചു എന്ന ഹരജി ഹൈകോടതി തള്ളി.
എറണാകുളം ഇടപ്പള്ളിയില്‍ ശരണാലയം സ്ഥാപിച്ച് ഇത് കേന്ദ്രീകരിച്ച് ലൈംഗിക പീഡനം നടത്തിയെന്ന കേസിലാണ് സന്തോഷ് മാധവനെ അറസ്റ്റ് ചെയ്തത്. ഇതിനകം തന്നെ അഞ്ച് വര്‍ഷം തടവ് അനുഭവിച്ചതിനാല്‍ ഇനി മൂന്ന് വര്‍ഷം കൂടി സന്തോഷ് മാധവന്‍ ജയിലില്‍ കിടക്കേണ്ടി വരും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.