വിസരേഖകളില്‍ കൃത്രിമം നടത്തിയെന്നാരോപിച്ച് യു.എസിലെ മുന്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ദേവയാനി കോബ്രഗെഡെക്കെതിരായ കേസ് പിന്‍വലിക്കണമെന്ന ആവശ്യം അമേരിക്ക തള്ളി. കൂടാതെ മാപ്പു പറയണമെന്ന ആവശ്യവും അമേരിക്കന്‍ അധികൃതര്‍ അംഗീകരിച്ചിട്ടില്ല. ദേവയാനിക്കെതിരായ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.
യു.എന്‍ പ്രതിനിധി സംഘത്തിലേക്കുള്ള ദേവയാനിയുടെ പുതിയ നിയമത്തിന് അമേരിക്കയുടെ അക്രെഡിഷന്‍ ആവശ്യമാണ്. എന്നാല്‍ അക്രെഡിഷന്‍ നല്‍കില്ളെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ദേവയാനിയെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ അപമാനിച്ച സംഭവത്തില്‍ അമേരിക്ക ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യം വ്യാഴാഴ്ച വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ശിദ് ഉന്നയിച്ചത്.
Comments