ക്ളിഫ്ഹൗസിന് മുന്നില്‍ ഇടതുമുന്നണി നടത്തുന്ന സമരത്തിന് സ്വീകാര്യത വര്‍ധിച്ചതായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. എന്നാല്‍, ഇടതുപക്ഷ സമരങ്ങളെ ഒരുകൂട്ടം വലതുപക്ഷമാധ്യമങ്ങള്‍ പുച്ഛിക്കുകയാണ്. എല്‍.ഡി.എഫ് നേതൃത്വത്തില്‍ വീട്ടമ്മമാര്‍ നടത്തിയ ക്ളിഫ്ഹൗസ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. ഒരുവീട്ടമ്മയുടെ പ്രതികരണത്തിന് മേലെ ചില കാര്യങ്ങള്‍ കെട്ടിപ്പൊക്കാന്‍ വലതുപക്ഷ മാധ്യങ്ങള്‍ ശ്രമിച്ചപ്പോഴാണ് അതിന് മറുപടിയായി അനേകം വീട്ടമ്മമാര്‍ സമരത്തില്‍ പങ്കെടുക്കുന്നത്.
വലതുപക്ഷ മാധ്യമങ്ങള്‍ പലതും എഴുതുകയാണ്. മാധ്യമങ്ങള്‍ ഇങ്ങനെ അധ$പതിച്ചതില്‍ ഖേദമുണ്ട്. അവകാശങ്ങള്‍ നേടിയെടുത്തത് പ്രക്ഷോഭങ്ങളിലൂടെയാണ്. സമരങ്ങളില്‍ ഇടതുപക്ഷം ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളെ അധികാരത്തിലിരിക്കുന്ന ശക്തികള്‍ക്ക് ഹല്ളേലുയ്യ പാടുന്നവരും മാധ്യമങ്ങളും ഓരോ ഘട്ടത്തിലും എതിര്‍ത്തിട്ടുണ്ട്. കമ്യൂണിസ്റ്റുകാര്‍ക്കെതിരെ എഴുതിയ കള്ളക്കഥകള്‍ ഒന്നും ഏശിയിട്ടില്ല്ള.സോളാര്‍ വിഷയത്തില്‍ ഒരുലക്ഷം പേരെ അണിനിരത്തി സെക്രട്ടേറിയറ്റ് ഉപരോധം സംഘടിപ്പിച്ചു. എല്ലാം മാന്യമായ ഒത്തുതീര്‍പ്പിനെ തുടര്‍ന്നാണ് അവസാനിപ്പിച്ചത് -പിണറായി പറഞ്ഞു.
Comments