വിസരേഖകളില്‍ കൃത്രിമം നടത്തിയെന്നാരോപിച്ച് യു.എസിലെ മുന്‍ നയതന്ത്ര പ്രതിനിധി ദേവയാനി കോബ്രഗെഡെക്കെതിരായ കേസ് പിന്‍വലിക്കണമെന്ന ഇന്ത്യയുടെ ആവശ്യം അമേരിക്ക തള്ളി. ദേവയാനിക്കെതിരായ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൂടാതെ മോശമായി പെരുമാറിയ സംഭവത്തില്‍ മാപ്പു പറയണമെന്ന ആവശ്യവും അമേരിക്കന്‍ അധികൃതര്‍ തള്ളിയിട്ടുണ്ട്.
യു.എന്‍ പ്രതിനിധി സംഘത്തിലേക്കുള്ള ദേവയാനിയുടെ പുതിയ നിയമത്തിന് അമേരിക്കയുടെ അക്രെഡിറ്റേഷന്‍ ആവശ്യമാണ്. എന്നാല്‍ അക്രെഡിറ്റേഷന്‍ നല്‍കില്ളെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Comments