സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കില്ളെന്ന് ബി.ജെ.പി മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. സിറ്റിങ് മണ്ഡലമായ ഗുജറാത്തിലെ ഗാന്ധി നഗറിലാണ് മത്സരിക്കുകയെന്നും ദേശീയ ദിനപത്രത്തിന് നല്കിയ അഭിമുഖത്തില്‍ അദ്വാനി പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് തന്നോട് ആരും പറഞ്ഞിട്ടില്ല. പാര്‍ട്ടിയിലെ നേതാക്കളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും എല്ലാ തരത്തിലുമുള്ള ബഹുമാനം ലഭിക്കുന്നുണ്ടെന്നും അദ്വാനി അഭിമുഖത്തില്‍ വ്യക്തമാക്കി.
Comments