കസ്തൂരി രംഗന്‍ കമ്മറ്റി റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കില്ല. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കസ്തൂരിരംഗന്‍ സമിതിയുടെ റിപ്പോര്‍ട്ട് നടപ്പാക്കാനായി പുറപ്പെടുവിച്ച വിജ്ഞാപനം പിന്‍വലിച്ചു. കഴിഞ്ഞ നവംബര്‍ 16 ന് പുറപ്പെടുവിച്ച വിജ്ഞാപനവും ഓഫീസ് മെമ്മോറാണ്ടവുമാണ് പിന്‍വലിച്ചത്.ഒരു വിദഗ്‌ദ്ധ സമിതി പഠിച്ച് ആ സമിതിയുടെ അന്തിമ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലായിരിക്കും ഇനി പുതിയ വിജ്ഞാപനം പുറത്തിറക്കുക.
കസ്തൂരി രംഗന്‍ സമിതിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിനുള്ള പരിഷ്കരിച്ച നടപടിക്രമങ്ങള്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. കൃഷി ഉള്‍പ്പടെയുള്ള ഉപജീവന മാര്‍ഗങ്ങള്‍ക്ക് തടസ്സമുണ്ടാകില്ലെന്ന് പുതിയ മെമ്മോറാണ്ടത്തില്‍ പറയുന്നു. പരിസ്ഥിതി ലോല മേഖലകള്‍ പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശമുണ്ടാകുമെന്ന് പുതിയ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാനുമാകും. ക്വാറികള്‍ക്കും മണല്‍ വാരലിനും നിരോധനം തുടരുക തന്നെ ചെയ്യും.
Comments